Quantcast
Channel: Times Kerala

സി വിജില്‍ ആപില്‍ ലഭിച്ചത് 7222 പരാതികള്‍; 25591 മാതൃകാ പെരുമാറ്റചട്ട ലംഘനങ്ങളിന്മേല്‍ നടപടി

$
0
0
 ഇടുക്കി ലോക് സഭാ മണ്ഡലത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച 25591 വസ്തുവകകള്‍ നീക്കം ചെയ്തു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 25 വരെയുള്ള കണക്കാണിത്. 18958 പോസ്റ്ററുകളും 3218 ബാനറുകളും 3406 കൊടികളും നീക്കം ചെയ്തവയില്‍പ്പെടുന്നു. ഇതില്‍ 7222 പരാതികള്‍ സി-വിജില്‍ ആപ്പ് മുഖേനയാണ് ലഭിച്ചത്.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്‍കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നല്‍കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.
തുടര്‍ന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം. സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്‌ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.
പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍,ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും.

സി.പി.ഐ.എം. കള്ളവോട്ടിനു ശ്രമിക്കുന്നു: ആൻ്റോ ആൻ്റണി

$
0
0
ഗവർണർമാർ അനിൽ ആൻ്റണിക്ക് വേണ്ടി സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ആൻ്റോ ആൻ്റണി. പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയാണ്  ആൻ്റോ ആൻ്റണി. സി.പി.ഐ.എം. അനുകൂല സംഘടന പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർത്തിയെന്ന് പറഞ്ഞ ഇദ്ദേഹം ഇത് കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണെന്നും ആരോപണമുന്നയിച്ചു. ഉദ്യോഗസ്ഥർ ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതായി പറയപ്പെടുന്നത്. വാട്സാപ്പിലും ലിസ്റ്റ് പ്രചരിക്കുന്നുണ്ടെന്നും സി.പി.ഐ.എം. 380 ഓളം പേരുടെ യോഗം കള്ളവോട്ട് ചെയ്യാനായി വിളിച്ചെന്നും ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു. 

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ MDMA വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

$
0
0
 തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ MDMA വേട്ട, രണ്ട് യുവാക്കൾ പിടിയിൽ. കർണ്ണാടക സ്വദേശികളായ ഉമ്മർ ഫാറൂഖ്,  സിദ്ധിഖ് എ എച്ച് എന്നിവരെയാണ് 100. 222 ഗ്രാം MDMA സഹിതം അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരികയായിരുന്ന MDMA മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികൾക്ക് കിട്ടിയ നിർദ്ദേശം. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.  
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസും ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടിയത്. MDMA കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.  ഇലക്ഷൻ സ്‌ക്വാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ, എക്സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആർ, സിവിൽ എക്സൈസ്  ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ.) അജയ് കെ. എ , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.

സ്വ​പ്നാ സു​രേ​ഷ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

$
0
0
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് ​വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി സ്പേ​സ് പാ‍​ർ​ക്കി​ൽ ജോ​ലി നേ​ടി​യ കേ​സി​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. പോലീസ് സ്പേ​സ് പാ​ർ​ക്കി​ലെ നി​യ​മ​ന​ത്തി​നാ​യി വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ഇവർക്കെതിരെ കേസെടുത്തിരുന്നു. സ്വ​പ്‌​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത് ഈ കേസിലാണ്. കേസിൽ ഒന്നാം പ്രതി സ്വ​പ്ന സു​രേ​ഷും രണ്ടാം പ്രതി പ​ഞ്ചാ​ബ് സ്വ​ദേ​ശിയായ സ​ച്ചി​ൻ ദാ​സും ആണ്. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ​ര്‍​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് നി​യ​മ​ന ഏ​ജ​ൻ​സി​യാ​യ പ്രൈ​സ് വാ​ട്ട​ർ കൂ​പ്പേ​ഴ്സി​ന് സ്പേ​സ് പാ​ർ​ക്കി​ൽ​നി​ന്ന് സ്വ​പ്ന​യ്ക്കു ന​ൽ​കി​യ ശ​മ്പ​ളം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കത്ത് നൽകിയിരുന്നു. പി.​ഡ​ബ്ല്യു​.സി​യു​ടെ നി​ല​പാ​ട് ഈ പണം തിരികെ നൽകാനാകില്ലെന്നാണ്. 

പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു­​ടെ ലി­​സ്റ്റ് ചോ​ര്‍­​ത്തി; ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ​യി ആ​ന്‍റോ ആ​ന്‍റ­​ണി

$
0
0
പ­​ത്ത­​നം­​തി­​ട്ട: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു­​ടെ ലി­​സ്റ്റ് സി­​പി­​എം അ­​നു​കൂ­​ല സം­​ഘ­​ടന­​ക​ള്‍ ചോ​ര്‍­​ത്തി­​യെ­​ന്ന് പ­​ത്ത­​നം­​തി­​ട്ടയിലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ആ​ന്‍റോ ആ​ന്‍റ​ണി. പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രി​ല്‍ ഭൂ­​രി­​ഭാ­​ഗ​വും ഇ​ട­​ത് അ­​നു­​കൂ­​ലി­​ക­​ളാ­​ണെന്നും  ഇ­​വ­​രു­​ടെ ലി­​സ്റ്റ് സി­​പി­​എം അ­​നു​കൂ­​ല സം­​ഘ­​ടന­​ക​ള്‍ വാ­​ട്‌­​സാ­​പ്പി­​ലൂ­​ടെ പ്ര­​ച­​രി­​പ്പി­​ക്കു­​ക­​യാണെന്നും അദ്ദേഹം പറഞ്ഞു. ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​നു­​ള്ള നീ­​ക്ക­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​ണി­​തെ​ന്ന് അ­​ദ്ദേ­​ഹം ആ­​രോ­​പി​ച്ചു.

പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ​ര്‍ ത­​ങ്ങ­​ളു­​ടെ ആ­​ളു­​ക­​ളാ­​യ­​തി­​നാ​ല്‍ അ­​വി­​ടെ ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​മെ​ന്നും പ്ര­​ചാ​ര­​ണം ന­​ട­​ത്തു­​ന്നു­​ണ്ട്. ച­​രി­​ത്ര­​ത്തി​ല്‍ ആ­​ദ്യ­​മാ­​യാ­​ണ് പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു​ടെ ലി­​സ്റ്റ് ചോ​രു­​ന്ന​തെന്നും ഇ­​ത് അം­​ഗീ­​ക­​രി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ആ​ന്‍റോ ആ​ന്‍റ­​ണി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു

$
0
0
 ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു.ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. 
കായംകുളം എം എസ് എം കോളജിന് സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നു; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

$
0
0
 

കോഴിക്കോട്: കേരളത്തില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയത്.അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയും തുടരും.ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ ഹരിയാനയിൽ നിന്ന് കണ്ടെത്തി

$
0
0
ചണ്ഡീഗഡ്: വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്താനായി. വിഗ്രഹങ്ങൾ കണ്ടെത്തിയത് മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെ.സി.ബി. ഉപയോഗിച്ച് പുതിയ വീടിന്‍റെ അടിത്തറ മാന്തുന്നതിനിടെയിലാണ്. ഈ വിവരം മറച്ചുവയ്ക്കാൻ സ്ഥലമുടമ ജെ.സി.ബി. ഡ്രൈവർക്ക് പണം നൽകിയിരുന്നു. എന്നാൽ, ഡ്രൈവർ രണ്ട് ദിവസത്തിന് ശേഷം ബിലാസ്പൂർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് പോലീസ് സംഘം എത്തുകയായിരുന്നു. കണ്ടെടുത്തവയിൽ ഉൾപ്പെടുന്നത് വിഷ്ണുവിന്‍റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്‍റെയും സംയുക്ത വിഗ്രഹം എന്നിവയാണ്. 

ബിഹാറില്‍ ജെ ഡി യു നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

$
0
0
 പട്ന : ബിഹാറില്‍ ജെ ഡി യു നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ബൈക്കിലെത്തിയ നാലംഗ സംഘമാണ് പ്രാദേശിക നേതാവ് സൗരഭ് കുമാറിനെ വെടിവച്ച് കൊന്നത്. സൗരഭിന് തലക്കാണ് വെടിയേറ്റതെന്നും, കൂടെയുണ്ടായിരുന്നയാള്‍ക്ക് മൂന്ന് തവണ വെടിയേറ്റുവെന്നും പോലീസ് പറഞ്ഞു.ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പാറ്റ്‌ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ബി.ജെ.പി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പാ​ർ​ട്ടിയെന്ന് രാ​ഹു​ൽ ഗാ​ന്ധി

$
0
0
മുംബൈ:  രാ​ജ്യ​ത്ത് ​ഇന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തുന്ന പക്ഷം കോ​ടി​ക്ക​ണ​ക്കി​ന് ല​ക്ഷാ​ധി​പ​തി​ക​ളെ സൃ​ഷ്ടി​ക്കു​മെ​ന്ന് പറഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി. അതോടൊപ്പം ബി.ജെ.പി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പാ​ർ​ട്ടി​യാ​ണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ തകർക്കാൻ ലോകത്ത് ഒരു ശക്തിക്കും ആകില്ലായെന്ന പറഞ്ഞ രാഹുൽ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​യാണ് ഇ​ന്ത്യ സ​ഖ്യം പോരാടുന്നതെന്നും കൂട്ടിച്ചേർത്തു. 

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് എന്നുപറഞ്ഞ് കുത്തിവെയ്പെടുത്ത കേസിൽ പ്രതിക്ക് ജാമ്യം

$
0
0
 പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് എന്നുപറഞ്ഞ് കുത്തിവെയ്പെടുത്ത സംഭവത്തിൽ പോലീസ് പിടിയിലായ  യുവാവിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടത്.ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് എടുത്തത്. ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.സിറിഞ്ചിൽ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ്കാലത്ത് വാക്സിനെടുത്തപ്പോൾമുതൽ ആർക്കെങ്കിലും ഇഞ്ജക്ഷൻ ചെയ്യണം എന്നുള്ള ആകാശിന്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്‌ഥരെ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടർ

$
0
0
കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് പറഞ്ഞ് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയാണ് ഇദ്ദേഹം. മുൻപ് പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നുവെങ്കിലും അർഹരായവരെ അപേക്ഷകൾ പരിഗണിച്ച് ഒഴിവാക്കുകയും ഇതിനുശേഷം യാതൊരു കാരണവശാലും ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. 

വിനോദയാത്രയ്ക്കിടെ അഗ്നിപര്‍വ്വതത്തിന് മുകളില്‍ നിന്ന് ഫോട്ടോ: 75 അടിയോളം താഴചയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം

$
0
0
 സജീവ അഗ്നിപര്‍വ്വതങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇന്തോനേഷ്യ. നൂറിലധികം സജീവ അഗ്നിപര്വതങ്ങളാണ് രാജ്യത്തുള്ളതെന്നാണ് കണക്കുകൾ. ഇവയിൽ പലതും ഇതിനോടകം വിനോദ സഞ്ചാരമേലയാക്കി മാറ്റിയിട്ടുണ്ട്. അത്തരത്തില്‍ പ്രകൃതലയോട് ഇണങ്ങിനില്‍ക്കുന്ന അഗ്നിപര്‍വ്വതമാണ് ഇജന്‍. നീലവെളിച്ചത്തില്‍ കാണപ്പെടുന്നതിനാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇജന്‍. 
എന്നാല്‍ ഇജനില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ദാരുണ സംഭവത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇജന് മുകളില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീണ യുവതി ദാരുണമായി മരണപ്പെട്ടു. ചൈനക്കാരിയായ ഹുവാങ് ലിഹോങ് എന്ന 31 കാരിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പമായിരുന്നു ഹുവാങ് പര്‍വ്വത മുകളിലെത്തിയത്. ഒരു ടൂറിസ്റ്റ് ഗൈഡിനൊപ്പം അതിരാവിലെ സൂരോദ്യയം കാണാനായി എത്തിയ യുവതി അഗ്നിപര്‍വ്വതത്തിന്റെ അറ്റത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. പിന്നിലേക്ക് നടന്ന് ചിത്രങ്ങള്‍ എടുക്കുന്നതിനിടെ വസ്ത്രത്തില്‍ കാലുടക്കി അഗ്നിപര്‍വ്വതത്തിലേക്ക് വീഴുകയായിരുന്നുവെന്നും ഗൈഡ് വ്യക്തമാക്കി. 75 അടിയോളം താഴചയിലേക്കാണ് വീണത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷാസേന ഹുവാങ്ങിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇജനിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് റിപ്പോർട്ടുകളുണ്ട്.

50 കോടി രൂപ കെ.എസ്‌.ആർ.ടി.സിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചു

$
0
0
തിരുവനന്തപുരം: 30 കോടി രൂപ കൂടി കെ.എസ്‌.ആർ.ടി.സിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചു. 20 കോടി രൂപ ഈ മാസാദ്യം നൽകിയിട്ടുണ്ടായിരുന്നു. 50 കോടി രൂപയാണ്‌ ഏപ്രിലിൽ മാത്രം നൽകിയത്. ഈ സഹായം നൽകുന്നത് ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ വേണ്ടി കൂടിയാണ്‌. 

1500ഓളം ഭക്ഷ്യക്കിറ്റുകൾ വയനാട്ടിൽ നിന്ന് പിടികൂടി: ഗൂഢാലോചനയെന്ന് ബി.ജെ.പി.

$
0
0
ബത്തേരി: വയനാട്ടിൽ നിന്ന് 1500 ഓളം കിറ്റുകൾ പിടികൂടിയ സംഭവത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് ബി.ജെ.പി. സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകർക്ക് പങ്കില്ലെന്ന് വയനാട് ബി.ജെ.പി. ജില്ലാ പ്രസിഡൻറ് അറിയിച്ചു.  യു.ഡി.എഫും എൽ.ഡി.എഫുമാണ്‌ കിറ്റ് നൽകി വോട്ട് പിടിക്കുന്നത് എന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡൻറ് വ്യക്തമാക്കി. എൽ.ഡി.എഫും യു.ഡി.എഫും വോട്ടർമാരെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി സ്വാധീനിക്കാൻ വേണ്ടി ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ബത്തേരിയിൽ നിന്ന് ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ പിടികൂടി. 

പോളിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് (ഏപ്രിൽ 25) അവധി

$
0
0
 പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിംഗ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിംഗ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസമായ ഇന്ന് (25/04/2024) അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഉത്തരവിട്ടു.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

$
0
0
 ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി. കുടുംബശ്രീ ജില്ലാമിഷന്‍ നിശ്ചയിച്ച നിരക്കുകളില്‍ ജില്ലയില്‍ എല്ലായിടത്തു നിന്നും ലഭിക്കും. ജില്ലയിലെ 11 ഡിസ്ടിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകളുണ്ടാവും. 25നു രാവിലെ എട്ടുമുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 26ന് വൈകിട്ട് മുതല്‍ രാത്രി വൈകുംവരെയും ഭക്ഷണം ലഭ്യമാകും.

ക്രമസമാധാന നിര്‍വഹണം : ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യയുമായി റൂറല്‍ പോലീസ്

$
0
0
 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യു ആര്‍ ാേകാഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.
റൂറല്‍ ജില്ലാ പോലീസിന്റെ പരിധിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍, ഗ്രൂപ്പ് പട്രോള്‍, ക്യു ആര്‍ ടി പട്രോള്‍ എന്നിവയുടെ സ്ഥാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷന്‍ ബന്തവസ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പോലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. റൂറല്‍ ജില്ലാ പരിധിയില്‍ ഇലക്ഷന്‍ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിര്‍ണ്ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ ഇതോടെ കഴിയും. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ഇലക്ഷന്‍ സെല്‍ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്

$
0
0
 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലേയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഓരോ നിയോജക മണ്ഡലങ്ങൾക്ക് വേണ്ടിയും സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നത്. പോളിങ് സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ജില്ലയിൽ 695 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വാഹനത്തിലും സായുധ പോലീസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിൽ -കുടുംബശ്രീ  ഫുഡ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ പൂർണമായും ഹരിത പ്രോട്ടോകോൾ നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സഹായത്തിനായി 248 സെക്ടർ ഓഫീസർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണുള്ളത്. എസ്.എൻ കോളേജ്(വർക്കല), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ(ആറ്റിങ്ങൽ), ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള ഐ.സി.എസ്.ഇ സ്‌കൂൾ,സൗത്ത് ബ്ലോക്ക് ശ്രീകാര്യം(കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ(വട്ടിയൂർക്കാവ്), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ(നേമം), ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശാല,) ക്രിസ്ത്യൻ കോളേജ് (കാട്ടാക്കട), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ഭർത്താവ് ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു­​ക്കി

$
0
0
ആ​ല​പ്പു­​ഴ: ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭ​ര്‍​ത്താ​വ് ആത്മഹത്യ ചെയ്തു. മരിച്ചത് ഷാ­​ജി-​ദീ­​പ്­​തി ദ­​മ്പ­​തി­​ക­​ളാ­​ണ്. സംഭവമുണ്ടായത് ഇ​ന്ന് രാ​വി​ലെ 6.45ന് ​ആ​യി​രു​ന്നു. കൊലപാതകത്തിൽ കലാശിച്ചത് ഇ­​രു­​വ​രും ത­​മ്മി­​ലു​ണ്ടാ­​യ വ­​ഴ­​ക്കാ­​ണ്. ദീപ്തി വഴക്കിന് ശേഷം അടുക്കളയിലേയ്ക്ക് പോവുകയും തുടർന്ന് ഷാജി വെട്ടുകത്തി ഉപയോഗിച്ച് ഇവരുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു. ദീ­​പ്­​തി­​യു­​ടെ ശി​ര­​സ് ആക്രമണത്തിൽ ശരീരത്തിൽ നിന്നും വേർപെട്ടെന്നാണ് സൂചന. തുടർന്ന് ഇയാൾ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ ഇരുവരെയും കാണാൻ കഴിഞ്ഞത് മരിച്ച നിലയിലാണ്. അഞ്ചും ആറും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. സമീപത്തെ ആശുപത്രിയിലേയ്ക്ക് മൃതദേഹങ്ങൾ മാറ്റി.  

ട്രാൻസ്‌ജെൻഡർ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് ക്ഷണപത്രിക കൈമാറി

$
0
0
തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാർക്കായി വോട്ട് സംവാദം സംഘടിപ്പിച്ചു. പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽനടന്ന പരിപാടിയിൽ ട്രാൻഡ്‌ജെൻഡർ വോട്ടർമാർക്ക് ജില്ലയിൽ നൽകുന്ന പ്രധാന്യത്തെ കുറിച്ചും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ സംസാരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള ജില്ലാ കളക്ടറുടെ ക്ഷണപത്രിക ട്രാൻസ്‌ജെൻഡർ വോട്ടർമാർക്ക് കൈമാറി. ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള ഫോർട്ട് മിഷൻ സ്‌കൂളിലെ ബൂത്ത് നമ്പർ 69ൽ ട്രാൻസ്‌ജെൻഡർ മോഡൽ പോളിങ് സ്‌റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി എൻറോൾമെന്റ് ക്യാമ്പയിൻ ഉൾപ്പെടെ പ്രൈഡ് മൂവ്‌മെന്റ് എന്ന പേരിൽ നിരവധി പരിപാടികളാണ് ജില്ലാ സ്വീപ് സംഘടിപ്പിച്ചത്. അസിസ്റ്റന്റ് കളക്ടർമാരായ സാക്ഷി മോഹൻ, ആര്യ എന്നിവരും സമ്മതിദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വീപ് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിലെ വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ നൽകി. 2023 ബാച്ച് അസിസ്റ്റന്റ് കളക്ടർമാർ, ജില്ലാ സ്വീപ് ട്രാൻസ്‌ജെൻഡർ ഐക്കൺ ശ്യാമ എസ് പ്രഭ, ബൂത്ത് ലെവൽ ഓഫീസർമാർ, ജില്ലാസ്വീപ് ടീം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സ്വീകരണ-വിതരണ കേന്ദ്രങ്ങളിലും പോസ്റ്റൽ വോട്ടിന് സൗകര്യം

$
0
0
 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെന്ററി മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെ പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ (VFC) പ്രവർത്തിക്കും. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

സ്വർണ്ണം ഇന്ന് പവന് 280 രൂപ കുറഞ്ഞു

$
0
0
സംസ്ഥാനത്ത് ഇന്ന് പവന് 280 രൂപ കുറഞ്ഞു. 53,000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. 6625 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. വില വർദ്ധനവ് വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് ഒരു തിരിച്ചടിയാണ്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയാണ്. നികുതികളും പണിക്കൂലിയും കൂടി ചേരുമ്പോൾ സ്വർണ്ണ വില. 2024 ഏപ്രിൽ സ്വർണ്ണവിലയിൽ തന്നെ പുത്തൻ റെക്കോഡുകൾ തീർത്ത മാസമാണ്. ഈ മാസമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകൾ രേഖപ്പെടുത്തിയത്. 

വീ​ട്ട​മ്മ​യു​ടെ മ​ര​ണത്തിൽ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ പിടിയിൽ

$
0
0
തൃ​ശൂ​ര്‍: അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​അറ​സ്റ്റി​ല്‍. പോലീസ് പിടിയിലായത് പ​ഴ​യ​ന്നൂ​ര്‍ കു​മ്പ​ള​ക്കോ​ട് ചാ​ത്ത​ന്‍​കു​ള​ങ്ങ​ര ആ​ര്‍. ര​ഹി​ത (56) ആ​ണ്. ഇവരെ അറസ്റ്റു ചെയ്തത് പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യാ​ണ്. നടപടിയുണ്ടായത് ചെ​റു​ക​ര ക​ല്ലി​ങ്ങ​ല്‍​ക്കു​ടി​യി​ല്‍ അ​നി​ത ലാ​ല്‍ (47) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്. കേസിനാസ്പദമായ സംഭവം നടന്നത് മാസങ്ങൾക്ക് മുൻപാണ്. അനിതയെ ആത്മഹത്യാ ശ്രമത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇവർ മരണപ്പെടുന്നത്. അനിത സാമ്പത്തിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. 

സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​ൻ മകൾ പറഞ്ഞതായി നി​മി​ഷ​പ്രി​യയുടെ അമ്മ

$
0
0
സ​ന: യെമൻപൗരനെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മയെത്തി. മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യതല്ലെന്നും ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു പോയെന്നും നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മയായ പ്രേ​മ​കു​മാ​രി പറഞ്ഞു. മകൾ പറഞ്ഞത് എ​ല്ലാം ശ​രി​യാ​കു​മെ​ന്നും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​നെന്നുമാണെന്ന് അവർ പറഞ്ഞു. പ്രേമകുമാരി മകളെ കാണാനായി എ​ല്ലാ സൗ​ക​ര്യ​വു​മൊ​രു​ക്കി​ത്ത​ന്ന ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കും നന്ദിയറിയിച്ചു. 12 വർഷങ്ങൾക്കു ശേഷമാണ് ഈ അമ്മ തൻ്റെ മകളെ കാണുന്നത്. 

കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​യി; ഇ​നി നി​ശ​ബ്ദ​പ്ര​ചാ​ര​ണം

$
0
0
തി​രു​വ​ന​ന്ത​പു​രം: ഇന്നലെ നാ​ൽ​പ​തു ദി​വ​സം നീ​ണ്ടു ​നി​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണത്തിന് സമാപനമായതോടെ ഇനി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും കൂ​ട്ട​ലി​ന്‍റെ​യും കി​ഴി​ക്ക​ലി​ന്‍റെ​യും ദി​ന​രാ​ത്ര​ങ്ങ​ൾ. വോട്ടെടുപ്പ് നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ്. നാളെ വിധിയെഴുതുക സം​സ്ഥാ​ന​ത്തെ 2.77 കോ​ടി വോ​ട്ട​ർ​മാ​രാ​ണ്. ഇന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദിനമായാതിനാൽ തന്നെ കൃത്യമായി പെരുമാറ്റച്ചട്ടം പാലിക്കേണ്ടതുണ്ട്. ക്രി​മി​ന​ല്‍ പ്രൊ​സീ​ജ്യ​ര്‍ കോ​ഡ് ച​ട്ടം 144 പ്ര​കാ​രം നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണം മാ​ത്രം അ​നു​വ​ദ​നീ​യ​മാ​യ അ​വ​സാ​ന 48 മ​ണി​ക്കൂ​റി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ളു​ക​ള്‍ കൂ​ട്ടം ചേ​രു​ക​യോ പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വയനാട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ കണ്ടെത്തിയ സംഭവം: ബി.ജെ.പിക്കെതിരെ തെളിവുണ്ടെന്ന് ടി. സിദ്ദിഖ്

$
0
0
വയനാട്: ഭക്ഷ്യക്കിറ്റുകൾ ബത്തേരിയിൽ നിന്ന് പിടികൂടിയ സംഭവത്തിൽ ബി.ജെ.പിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് ടി. സിദ്ദിഖ്. അദ്ദേഹം പറഞ്ഞത് കിറ്റ് എവിടെ നിന്നാണെന്നും ആരാണ് ശേഖരിച്ചതെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, എവിടെയൊക്കെ കിറ്റ് പോയി എന്നതിനും കൃത്യമായ വിവരമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. 200 രൂപയുടെ കിറ്റുകൊണ്ട് വയനാട്ടിലെ പാവപ്പെട്ട ആളുകളെ അളന്നെന്ന് വിമർശിച്ച അദ്ദേഹം ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് കിറ്റുകൾ ബുക്ക് ചെയ്തത് എന്നും, നടത്തുന്നത് തോൽവിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണെന്നും വിമർശിച്ചിരുന്നു. 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തത് വയനാട്ടിലെ ബത്തേരിയിൽ നിന്നുമാണ്. 

അനധികൃത ഐ.പി.എൽ. സംപ്രേഷണം: ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്

$
0
0
ഐ.പി.എൽ. മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈബർ സെൽ. നോട്ടീസ് അയച്ചത് മഹാരാഷ്ട്ര സൈബർ സെല്ലാണ്. നോട്ടീസിൽ പറയുന്നത് ഏപ്രിൽ 29ന് ഹാജരാകണമെന്നാണ്. തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത് കേസിലെ സാക്ഷിയായാണ്. ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായി പരാതിയുണ്ടായിരുന്നു. മഹാരാഷ്ട്ര സൈബര്‍ സെല്‍ ഇത് സംബന്ധിച്ച കേസിൽ അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. 

ആലത്തൂരിൽ കെ.​രാ­​ധാ­​കൃ­​ഷ്ണ­​ന്‍റെ അ­​ക​മ്പ­​ടി വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ആ­​യു­​ധ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യെ­​ന്ന് യു­​.ഡി­​.എ​ഫ്.

$
0
0
പാ­​ല­​ക്കാ­​ട്: വ­​ടി­​വാ​ള്‍ ഉ​ള്‍­​പ്പെ­​ടെ­​യു​ള്ള ആ­​യു­​ധ­​ങ്ങ​ള്‍ ആ­​ല­​ത്തൂ­​രി­​ലെ എ​ല്‍­​.ഡി.​എ­​ഫ്. സ്ഥാ­​നാ​ര്‍­​ഥി​ കെ.​രാ­​ധാ­​കൃ­​ഷ്ണ­​ന്‍റെ അ­​ക​മ്പ­​ടി വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യെ­​ന്ന് പറഞ്ഞ് യു.­​ഡി­​.എ­​ഫ്. സം­​ഭ­​വ­​ത്തി­​ന്‍റെ സി.​സി.​ടി​.വി. ദൃ­​ശ്യ­​ങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആരോപണം ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞുപോ​കു​ന്ന വാ­​ഹ­​ന­​ങ്ങ­​ളി​ല്‍ ഒ­​ന്നി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി­​രു­​ന്നതായാണ്. പുറത്തുവന്നത് ചേ​ല­​ക്ക​ര തോ­​നൂ​ര്‍­​ക്ക­​ര പാ­​റ­​പ്പു­​റ­​ത്തു­​നി­​ന്നു­​ള്ള ദൃ­​ശ്യ­​ങ്ങ­​ളാ­​ണ്. ആ­​യു­​ധ­​ങ്ങ​ള്‍ എ­​ന്ന് തോ­​ന്നി­​ക്കു­​ന്ന ചി­​ല വസ്തുക്കൾ വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ഇ­​റ​ങ്ങി­​യ ഒ­​രാ​ള്‍ കാ­​റി​ല്‍­​നി­​ന്ന് എ­​ടു­​ത്ത് മാ­​റ്റു­​ന്ന­​താ­​യി ദൃ­​ശ്യ­​ങ്ങ­​ളി​ല്‍ കാ­​ണാൻ സാധിക്കും. ആ­​ല­​ത്തൂ­​രി­​ലെ യു­​.ഡി​.എ­​ഫ്. സ്ഥാ­​നാ​ര്‍­​ഥി ര​മ്യാ ഹ­​രി­​ദാ­​സിൻ്റെ ആരോപണം ഇത് അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്നാണ്. അതേസമയം,  സി­​പി­​എ­​മ്മി​ന്‍റെ വി​ശ​ദീ​ക­​ര​ണം ഇത് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു­​ധ­​ങ്ങ­​ളാ­​ണ് എന്നാണ്. 

പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക ചോ​ർ​ന്നെ​ന്ന പ​രാ​തിയിൽ ­ക​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധിച്ച് ആ​ന്‍റോ ആ​ന്‍റ​ണി

$
0
0
പ­​ത്ത­​നം­​തി­​ട്ട: പ­​ത്ത­​നം­​തി­​ട്ടയിലെ യു.­​ഡി​.എ­​ഫ്. സ്ഥാ­​നാ​ര്‍­​ഥി ആ​ന്‍റോ ആ​ന്‍റ​ണി ക­​ള­​ക്‌­​ട്രേ­​റ്റി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി. ആവശ്യം പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പ​ട്ടി­​ക സി.­​പി­​.എം. അ­​നു​കൂ­​ല സം​ഘ­​ട​ന ചോ​ര്‍­​ത്തി­​യെ­​ന്ന പ­​രാ­​തി­​യി​ല്‍ ന­​ട​പ­​ടിയെടുക്കണമെന്നാണ്. ഉ­​ദ്യോ­​ഗ​സ്ഥ­​രെ എ­​ത് ബൂ­​ത്തി­​ലാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​ക്ക് നി­​യോ­​ഗി­​ച്ചി­​രി­​ക്കു­​ന്ന­​തെ­​ന്ന് അവർക്ക് അറിയാൻ സാധിക്കുന്നത് പോ­​ളിം­​ഗ് സാ­​മ­​ഗ്രി­​ക​ള്‍ വി­​ത​ര­​ണം ചെ­​യ്യു­​മ്പോ​ള്‍ മാ­​ത്ര­​മാ­​ണ്. എന്നാൽ, പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ലി­​സ്­​റ്റ്  ദി­​വ­​സ­​ങ്ങ​ള്‍­​ക്ക് മു­​മ്പ് പുറത്തുവന്നുവെന്നാണ് ആരോപണം. 

ച​ര​ക്കു​ലോ​റി മ​റി​ഞ്ഞ് കൊ​ട​ക​ര​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

$
0
0
കൊ​ട​ക​ര: ചോ​ള​ത്ത​ണ്ടു​മാ​യി പോ​യ ച​ര​ക്കു​ലോ​റി മ​റി​ഞ്ഞ് തൃ​ശൂ​രി​ൽ കൊടകരയിൽ അപകടമുണ്ടായി. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. ആർക്കും സം​ഭ​വ​ത്തി​ൽ പരിക്കേറ്റിട്ടില്ല. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം അപകടത്തെത്തുടർന്ന് ഗതാഗതത്തിൽ തടസ്സം നേരിട്ടു. ഇ​ത് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് എ​ത്തേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​രാ​ണ്. 

തൃശ്ശൂർ പൂരത്തിനിടെ വിദേശ ദമ്പതികൾക്ക് നേരേ അതിക്രമം; യുവതിയെ ചുംബിക്കാൻ ശ്രമിച്ചു

$
0
0
 തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാര്‍ക്കെതിരേ അതിക്രമം. ബ്രിട്ടനിൽ നിന്നെത്തിയ ദമ്പതികളായ യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. സംഭവത്തിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. പൂരത്തിന്റെ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ, സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ ചില സംഘടനകള്‍ ഔദ്യോഗികമായി പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ബി.ജെ.പിയിലേക്ക് പോകുന്നത് സിപിഎം നേതാവ് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ വച്ച്: കെ. സുധാകരൻ

$
0
0
 

കണ്ണൂർ: കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് താനല്ലെന്നും, സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കു​മെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 ‘സുധാകരൻ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ... ഞാനല്ല ബി.ജെ.പിയിലേക്ക് പോകുന്നത്, ഇ.പി ജയരാജനാണ്. ഇതിനായി ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും മുഖേന ജയരാജൻ ചർച്ച നടത്തി. ചർച്ച ഒരു ഘട്ടം കഴിഞ്ഞപ്പോൾ പാർട്ടിയിൽനിന്ന് ഭയങ്കര ഭീഷണി നേരിട്ടു. അതുകൊണ്ട് പുള്ളി തൽക്കാലം പിൻമാറിയിട്ടുണ്ട്. ഇനി ഇലക്ഷൻ കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല'-എന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്.

ഗൾഫിൽ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മിൽ ആദ്യ ചർച്ച നടന്ന​ത്. അതിൽ ഒരു മധ്യവർത്തി ഉണ്ടായിരുന്നു. ഇയാൾ തന്നെയാണ് നമ്മളോട് വിവരം പറഞ്ഞത്. മധ്യവർത്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല. അത് ശരിയല്ല. തൃശൂർ രാമനിലയത്തിൽ വെച്ചും ചർച്ച നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

ഇ.​പി.​ജ­​യ­​രാ­​ജ­​ന്‍ ബി­​.ജെ­​.പി­​യി­​ലേ­​ക്ക് പോ­​കുമെന്ന് കെ.​സു­​ധാ­​ക​ര​ന്‍

$
0
0
ക­​ണ്ണൂ​ര്‍: ബി.ജെ.പിയിലേക്ക് ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ​ന്‍ പോ­​കു­​മെ­​ന്ന് പറഞ്ഞ് കെ.­​പി­​.സി.­​സി. പ്ര­​സി­​ഡ​ന്‍റും ക​ണ്ണൂ​രി​ലെ യു​.ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​സു­​ധാ­​ക­​ര​ന്‍. ഇ. പി. ഗൾഫിൽ വച്ച് ബി­​.ജെ.­​പി. നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ച​ര്‍­​ച്ച ന­​ട­​ത്തി­​യെ​ന്നും ഇദ്ദേഹം ആ­​രോ­​പിക്കുകയുണ്ടായി. ഇ.പി. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ചർച്ച നടത്തിയെന്നും ഗ­​വ​ര്‍­​ണ​ര്‍ സ്ഥാ­​നം ന​ല്‍­​കാ­​മെന്നാണ് പറഞ്ഞതെന്നും പറഞ്ഞ സുധാകരൻ ച​ര്‍­​ച്ച­​യ്­​ക്ക് മ­​ധ്യ­​സ്ഥത വ­​ഹി­​ച്ച­​വ​ര്‍ ത­​ന്നോ­​ട് ഇ­​ത് സം­​ബ­​ന്ധി­​ച്ച കൂ­​ടു­​ത​ല്‍ വി­​വ­​ര­​ങ്ങ​ള്‍ പറഞ്ഞിട്ടുണ്ടെന്നും പിന്നീട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. 

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവത്തിനു പിന്നിൽ കുടുംബകലഹം

$
0
0
 ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ കുടുംബകലഹമെന്ന് റിപ്പോർട്ട്. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് ദാരുണ സംഭവം നടന്നത്. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) ദമ്പതികളാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ഓടെ ഷാജിയും ദീപ്തിയും വഴക്കിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്.ബഹളംകേട്ട് നാട്ടുകാർ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയിൽ കയറിയ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം

$
0
0
 കാ​ഞ്ഞാ​ണി: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​നി​ന്ന് ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം. അ​രി​മ്പൂ​ർ വെ​ളു​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. നാടോടി സ്ത്രീ കു​ഞ്ഞി​നെ ചാ​ക്കി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം വി​ഫ​ല​മാ​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ വീ​ട്ടു​പ​ടി​ക്ക​ൽ ഉ​പേ​ക്ഷി​ച്ച് സ്ത്രീ ​ക​ട​ന്നു​ക​ളയുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ കുടുംബം പറയുന്നത്. വെ​ളു​ത്തൂ​ർ വി​ഷ്ണു-​അ​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വി​ക് ആ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.  അ​രി​മ്പൂ​ർ വെ​ളു​ത്തൂ​രി​ൽ സെ​ന്റ് ജോ​ർ​ജ് പ​ള്ളി ക​പ്പേ​ള​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. ഈ ​സ​മ​യം അ​ലീ​ന മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.വീ​ടി​ന​ക​ത്ത് ത​ള​ത്തി​നോ​ട്‌ ചേ​ർ​ന്ന് കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ൽ അ​ദ്വി​കി​നെ കി​ട​ത്തി, മ​രു​ന്ന് കൊ​ടു​ക്കു​ന്ന ഫി​ല്ല​ർ ക​ഴു​കാ​നാ​യി അ​ലീ​ന വീ​ടി​നു പി​റ​കി​ലേ​ക്കു പോ​യി. കു​റ​ച്ച് ക​ഴി​ഞ്ഞ് അ​ന​ക്ക​മൊ​ന്നും കേ​ൾ​ക്കാ​താ​യ​പ്പോ​ൾ വ​ന്നു​നോ​ക്കി​യ​പ്പോ​ൾ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി​യ അ​ലീ​ന ക​ണ്ട​ത് കു​ഞ്ഞി​നെ​യും​കൊ​ണ്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന നാ​ടോ​ടി സ്ത്രീ​യെ​യാ​ണ്. പു​റ​ത്ത് ക​രു​തി വെ​ച്ചി​രു​ന്ന ചാ​ക്കി​ന​ടു​ത്തേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ലീ​ന ഓ​ടി​യെ​ത്തി​യ​ത്.ശ്ര​മം പാ​ളി​യ​ത​റി​ഞ്ഞ നാ​ടോ​ടി സ്ത്രീ ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ചാ​ക്കു​മെ​ടു​ത്ത് വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ത​ടി​ച്ച് ഉ​യ​ര​മു​ള്ള സ്ത്രീ​യാ​ണ് കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ഇ​വ​രെ​ക്ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​മെ​ന്നും അ​ലീ​ന പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ നാ​ടോ​ടി സ്ത്രീ​യെ പ​രി​സ​ര​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത സജീവ രാഷ്ട്രീയത്തിലേക്ക്

$
0
0
 
ഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭാര്യ സുനിത കേജ്രിവാൾ. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രചാരണം സുനിത കേജ്രിവാളാകും നയിക്കുക. സുനിത കേജ്രിവാളിന്റെ നേതൃത്വത്തിൽ റോഡ് ഷോകൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. നേരത്തെ കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ജന്തർ മന്തറിൽ നടന്ന ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ പരിപാടിയിലെ സുനിതാ കേജ്രിവാളിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു റാബറി ദേവിയാവാനാണ് സുനിതയുടെ ശ്രമമെന്നതടക്കമുള്ള വിമർശനങ്ങളുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നലെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് സുനിത കേജ്രിവാൾ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി

$
0
0
 മുംബൈ: പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. രാവിലെ വ്യാപാരത്തുടക്കത്തില്‍ 13 ശതമാനത്തോളമാണ് ഓഹരിവില താഴ്ന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിഎസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ഓഹരി വില 1620 ആയി താഴ്ന്നു. 52 ആഴ്ചയിലെ താഴ്ന്ന നിലയാണിത്. എന്‍എസ്ഇയില്‍ 13 ശതമാനം ഇടിഞ്ഞ് 1602ല്‍ എത്തി. കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 37,720.8 കോടിയാണ് താഴ്ന്നത്.പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതില്‍ നിന്ന് ഇന്നലെയാണ് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയെ ആര്‍ബിഐ തടഞ്ഞത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് എന്നി ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കരുതെന്നും ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കി വരുന്ന സേവനം തുടരാം. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും തുടര്‍ന്നും ബാങ്കിങ് സേവനം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു. 

പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

$
0
0
 കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരിച്ചതെന്നും, ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം നടന്നതെന്നുമാണ് റിപ്പോർട്ട്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.  തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം.

കളക്ടറേറ്റിൽ വെബ്കാസ്റ്റിങ് കൺട്രോൾ റൂം

$
0
0
 തിരുവനന്തപുരം: ജില്ലയിലെ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുന്നതിനായി വെബ്കാസ്റ്റിങ് കൺട്രോൾ റൂം കളക്ടറേറ്റിൽ സജ്ജമായി. മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ വെബ്കാസ്റ്റിങ് കൺട്രോൾ റൂം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലായി 2,730 പോളിങ് ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ നിരീക്ഷിക്കുന്നത്. ഒരു കെട്ടിടത്തിൽ തന്നെ ഒന്നിലധികം ബൂത്തുകൾ പ്രവർത്തിക്കുന്നത്,  പ്രശ്‌ന സാധ്യതാ ബൂത്തുകൾ എന്നിവിടങ്ങളിൽ പോളിങ് സ്‌റ്റേഷന് അകത്തും പുറത്തും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഐ.സി.ടി നോഡൽ ഓഫീസർ ബി. അനീഷ്‌കുമാർ, ഐസിടി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

ധനുഷ്കോടിയിലെ പ്രേത പട്ടണം.!

$
0
0
 

ധനുഷ്കൊടിയില്‍ പോയാല്‍ ഇപ്പോഴും കാണാം തിരയെടുത്ത് പോയ റെയിവേ പാളത്തിന്‍െറ അവശിഷ്ടങ്ങള്‍. 1964 ഡിസംബറില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നത് ധനുഷ്കൊടി പട്ടണത്തിന്‍െറ ജീവന്‍ ആയിരുന്നു. രാക്ഷസതിരമാലകള്‍ കരയിലേക്ക് പാഞ്ഞ് കേറിയപ്പോള്‍ പൊലിഞ്ഞ് പോയത് 1800ഓളം ജീവനുകള്‍ ആയിരുന്നു. പക്ഷെ കടലിലും സംഹാരതാണ്ടവം നടത്തിയ ശേഷമായിരുന്നു തിരകള്‍ കരയെ വിഴുങ്ങിയത്.

ധനുഷ്കോടിയിലെ പ്രേത പട്ടണം

ഡിസംബര്‍ 22 അര്‍ദ്ധരാത്രി ധനുഷ്കൊടിയിലേക്ക് വന്ന് കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഏകദേശം 110 ആളുകളും 5 റെയിൽവേ സ്റ്റാഫും ആയിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നു. കൊടുങ്കാറ്റ് വീശുന്നുണ്ടെന്നുളള മുന്നറിയിപ്പ് മുന്നെ ലഭിച്ചിരുന്നെങ്കിലും അതിനൊന്നും കാര്യമായി ആരും എടുത്തിലായിരുന്നു.

ധനുഷ്കോടിയിലെ പ്രേത പട്ടണം

ട്രെയിന്‍ സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് തന്നെ കാറ്റിലും കടലാക്രമണത്തിലും സിഗ്നൽ ഫെയിലായി. ആ ഇരുട്ടില്‍ ട്രെയിന്‍ ഡ്രൈവറുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരെ ഒരു വഴി ലോങ്ങ് വിസിൽ അടിച്ചു ട്രെയിന്‍ പെട്ടെന്ന് സ്റ്റേഷനില്‍ എത്തിക്കുക എന്നത് മാത്രം ആയിരുന്നു പക്ഷെ 400-500 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ തിരമാലകള്‍ 23 അടിയോളം പൊങ്ങി ആ ട്രെയിനിനെ മൊത്തമായി വിഴുങ്ങി.. 6 കോച്ചുകളും കടലില്‍ താണു 115 പേരും മരിച്ചു.. കരയില്‍ എത്തിയാലും സ്വീകരിക്കാന്‍ ആരും ബാക്കി ഇല്ലെന്ന് അറിയാതെ.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

$
0
0
 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം  സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന്  സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍ പോലീസ് മേധാവി എം ഹേമലത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍പോലും ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.എല്ലാ പോളിങ്ങ് സ്‌റ്റേഷനിലും കേന്ദ്ര സായുധ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.പോളിങ്ങ് സ്‌റ്റേഷന്റെ സുരക്ഷാ ചുമതലക്കായി സംസ്ഥാന പോലീസിനേയും വിന്യസിക്കും. സമാധാനവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവരുടെയും സഹകരണം പോലീസ് മേധാവികള്‍ അഭ്യര്‍ഥിച്ചു.

ക്രിട്ടിക്കല്‍ ബൂത്തുകള്‍ 418, ശക്തമായ സുരക്ഷ; പോളിങിന് കണ്ണൂർ ജില്ല സജ്ജമെന്ന് ജില്ലാ കലക്ടര്‍

$
0
0
 

ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം ഹേമലത,അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചിലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി.

അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍.ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്നിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്ളയിങ് സ്‌ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വ്വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

പോളിങ്ങ് സാമഗ്രികളുടെ വിതരണം 11 കേന്ദ്രങ്ങളില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഏപ്രില്‍ 25ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പയ്യന്നൂര്‍ എ കെ എ എസ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ മണ്ഡലത്തില്‍ കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം മണ്ഡലത്തില്‍ തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തില്‍ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ മണ്ഡലത്തില്‍ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ.ബ്രണ്ണന്‍ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തില്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും ഈ കേന്ദ്രങ്ങളില്‍ തന്നെ സ്വീകരിക്കും. അവിടെ നിന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും.

ബൂത്തിലെ സജ്ജീകരണങ്ങള്‍

വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനികളില്‍ പോളിങ് ബൂത്തിന്റെ വിവിരങ്ങള്‍, പോളിങ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ബി എല്‍ ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.

ഭിന്നശേഷി സൗഹൃദം

തിരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്നപൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്പിസി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം ബൂത്തുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

ക്രിട്ടിക്കല്‍ ബൂത്തുകള്‍ 418

ജില്ലയിലാകെ 418 ക്രിട്ടിക്കല്‍ പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 121 എണ്ണം വള്‍ണറബിള്‍ പോളിങ്ങ് സ്‌റ്റേഷനുകളാണ്.ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12 ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പൊലീസ് സേന തിരഞ്ഞെടുപ്പ് സുരക്ഷക്കായി എത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇതിനുപുറമേ കേരള പൊലീസും തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രംഗത്തുണ്ടാകും.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.
അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും.

മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ്

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

വോട്ടിങ്ങ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സേവനവും

ചൂട് കൂടിയ സാഹചര്യമായതിനാല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ സേവനം ഉറപ്പാക്കും. ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ശുശ്രൂഷ ആവശ്യമായി വന്നാല്‍ ഉടന്‍ മൊബൈല്‍ മെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കും. പിഎച്ച് സി തലങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്‍കും. ആംബുലന്‍സ് സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പാക്കും.

ഹോം വോട്ടിങ്ങ:് 10565 പേര്‍ വോട്ട് ചെയ്തു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹേം വോട്ടിങ്ങിന് അര്‍ഹരായ 10960ല്‍ 10565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളില്‍ പ്രായമുള്ള 8074 പേരും 2491 ഭിന്നശേഷിക്കാരുമാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്. 395 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ 85+ വിഭാഗത്തില്‍ അര്‍ഹരായ 8434 പേരില്‍ 95.7 ശതമാനം പേരും വോട്ട് ചെയ്തപ്പോള്‍ 360 പേര്‍ ബാക്കിയായി. 2526 ഭിന്നശേഷിക്കാരില്‍ 98.6 ശതമാനം പേരും വോട്ടു ചെയ്തു. ഇതില്‍ 35 പേര്‍ മാത്രമാണ് ബാക്കി. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ച 2212 പേരില്‍ 1956 പേരും വോട്ട് ചെയ്തതോടെ പോളിങ്ങ് ശതമാനം 98.6ആയി. 256 പേരാണ് ഇതില്‍ ബാക്കിയുള്ളത്.

മാതൃകാ പെരുമാറ്റചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. ഇതുവരെ 58760 അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകള്‍ ഇതുവരെ 20.5 ലക്ഷം രൂപയും 29 ലിറ്റര്‍ മദ്യവും 23 മൊബൈല്‍ ഫോണുകളും മൂന്ന് പാക്കറ്റ് ഗുഡ്കയും പിടികൂടിയിട്ടുണ്ട്. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിനും കൗണ്ടിങ്ങ് സെന്ററിനുമായി ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്ററാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക.

1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം
(AVSC / AVPD വീട്ട് വോട്ടിങ്ങില്‍ )
പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായിവോട്ടറായി പ്രവര്‍ത്തിക്കാം.
എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്.
പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങള്‍ ഫോം 14-എ യില്‍ സൂക്ഷിക്കേണ്ടതാണ്.നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ഇ വി എം വോട്ടെടുപ്പിന്റെ കാര്യത്തില്‍ ചട്ടം 49 N പ്രകാരമാണ് സഹായി വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരം ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.

എ എസ് ഡി വോട്ടര്‍:

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി എല്‍ ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ എസ് ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ലിസ്റ്റ് ബിഎല്‍ഒമാര്‍ തയ്യാറാക്കുകയും ചെയ്യും. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കുന്നതാണ്.

വോട്ടെടുപ്പ് സമയത്ത് ആള്‍മാറാട്ടം തടയുന്നതിന്, എ എസ് ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ കാര്യത്തില്‍ താഴെപ്പറയുന്ന പ്രത്യേക നടപടികള്‍ പാലിക്കേണ്ടതാണ്:
-വോട്ടെടുപ്പ് ദിവസം, അത്തരം ഒരു ലിസ്റ്റില്‍ പേര് വരുന്ന ഓരോ ഇലക്ടറും അവരുടെ തിരിച്ചറിയലിനായി എപിക് അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

-പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കേണ്ടതാണ്,

-കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍ എഎസ് ഡി എന്ന് രേഖപ്പെടുത്തും.
-വോട്ടര്‍മാരുടെ രജിസ്റ്ററില്‍ (ഫോം 17 എ) ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും.
-ASD ഇലക്ടര്‍മാരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷന്‍ വാങ്ങും.

-ASD മോണിറ്റര്‍ മൊബൈല്‍ ആപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ടിയാളുടെ ഫോട്ടോ എടുക്കുകയും പാര്‍ട്ട് നമ്പര്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യും.

ജില്ലാ തല വിഎഫ്‌സി യില്‍ ഇതുവരെ 3276 പേര്‍ പോസ്റ്റല്‍ വോട്ട് ചെയ്തു

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ തല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇതുവരെ പോസ്റ്റല്‍ വോട്ട് ചെയ്തത് 3276 തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍. 4904 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റാണ് ജില്ലാ തല വി എഫ് സിയില്‍ ലഭ്യമായിരുന്നത്. ബാക്കിയുള്ളത് 1628 പോസ്റ്റല്‍ ബാലറ്റുകളാണ്. വ്യാഴാഴ്ചയും ജില്ലാ തല വി എഫ് സിയില്‍ ബാക്കി ഉള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
 

\തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനാണ് ജില്ലാ തല വിഎഫ്‌സി ആരംഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തി വോട്ട് രേഖപ്പെടുത്താം.

വി എഫ് സിയില്‍ ആര്‍ക്കൊക്കെ വോട്ടു ചെയ്യാം

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍, ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, വരണാധികാരിയുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ നിയോഗിക്കപ്പെട്ടവര്‍ തുടങ്ങിയവരില്‍ ഫോറം 12 മുഖേന പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ അവസരം.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ച വി എഫ് സിയിലും ജില്ലാതല വി എഫ് സിയിലും വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വോട്ടിങ് മെഷനികളുടെയും അനുബന്ധ സാമഗ്രികള ളുടെയും വിതരണ കേന്ദ്രത്തില്‍ വ്യാഴാഴ്ച വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.

പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തീകരിക്കപ്പെട്ടവര്‍ക്കു മാത്രമേ വിഎഫ്‌സിയില്‍ വോട്ടു ചെയ്യാന്‍ സാധിക്കൂ. (ഫോറം.12 ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വരണാധികാരി പരിശോധിച്ച് അംഗീകരിച്ച് മാര്‍ക്ഡ് കോപ്പിയില്‍ പി ബി മാര്‍ക്ക് ചെയ്ത്, ബാലറ്റ് പേപ്പര്‍ അനുവദിക്കപ്പെട്ടവര്‍ മാത്രം)

നിലവില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയിക്കുന്നതും കൂടാതെ https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമാണ്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമാകുന്ന മുറക്ക് എല്ലാ ദിവസവും രാവിലെ 11 മണിക്കും, വൈകിട്ട് 7 മണിക്കും പ്രസ്തുത വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്.


അരുണാചലില്‍ മണ്ണിടിച്ചില്‍; ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

$
0
0
 ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയപാത 33-ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ഇതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ​ഗതാ​ഗതം പൂർണമായും തടസ്സപെട്ടിരിക്കുകയാണ്.ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ വ്യാപകമായ നാശനഷ്ടമുണ്ടായതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു. ​ഗതാ​​ഗതം ഉടൻ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ വ­​ക­​യാ­​യി ചാ­​രാ­​യം കൊ­​ടു­​ക്കുന്നത് വാ​ര്‍­​ത്ത­​യാ­​കു­​ന്നി​ല്ലെന്ന് കെ.​സു­​രേ­​ന്ദ്ര​ന്‍

$
0
0
വ­​യ­​നാ­​ട്: എ​ന്‍.­​ഡി­​.എ. സ്ഥാ­​നാ​ര്‍­​ഥി കെ.​സു​രേ­​ന്ദ്ര​ന്‍ വ­​യ­​നാ­​ട്ടി­​ലെ ഭ­​ക്ഷ്യ­​ക്കി­​റ്റ് വി­​വാ­​ദ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ​യി രംഗത്തെത്തി. ഭ​ക്ഷ്യ​ക്കി​റ്റ് എ​ന്ന പേ​രി​ല്‍ ബി​.ജെ.​പി​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കാ​ന്‍ ശ്ര​മി​ക്കുന്നത് ­​ഒ​രു വി​ശ്വാ​സി​യു​ടെ വ​ഴി​പാ​ട് നേ​ര്‍​ച്ച​യാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അറിയാൻ കഴിഞ്ഞത് കി­​റ്റ് വി­​ത​ര­​ണം ചെ­​യ്­​ത­​ത് ക്ഷേ­​ത്ര­​ഭാ­​ര­​വാ­​ഹി­​ക­​ളാണെന്നും എ​ല്‍.­​ഡി­​.എ​ഫും യു­​.ഡി.­​എ​ഫും ആ­​ദി­​വാ­​സി ഗോ­​ത്ര സ­​മൂ​ഹ­​ത്തെ അപമാനിച്ചുവെന്നും പറഞ്ഞ സുരേന്ദ്രൻ ആ­​ദി­​വാ­​സി സ­​മൂ­​ഹ­​ത്തോ­​ട് ഇരു കൂട്ടരും മാപ്പു പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. വയനാട്ടിൽ രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ വ­​ക­​യാ­​യി ചാ­​രാ­​യം വ­​രെ കൊ­​ടു­​ക്കു­​ന്നു­​ണ്ടെ­​ന്നാ­​ണ് താ​ന്‍ കേ­​ട്ട​തെന്നും അ­​തൊ​ന്നും വാ​ര്‍­​ത്ത­​യാ­​കു­​ന്നി­​ല്ലെന്നും അദ്ദേഹം ആരോപിച്ചു. 

ശശി തരൂരിനെതിരെ വിമർശനവുമായി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

$
0
0
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൽ​.ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ യു.​ഡി​.എ​ഫ്. സ്ഥാ​നാ​ർ​ഥിയായ ശ​ശി ത​രൂ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രംഗത്തെത്തി. ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളായ താ​ൻ ത​രൂ​രി​നെ പോ​ലെ പൊ​ട്ടിവീ​ണ​ത​ല്ലെന്നാണ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്. താൻ നാൽപ്പതു വർഷമായി തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂർ ചോദിക്കുന്നതുപോലെ തനിക്ക് ധൈര്യത്തിന് കുറവൊന്നുമില്ലെന്നും പറഞ്ഞ പന്ന്യൻ രവീന്ദ്രൻ താൻ ഒന്നാം സ്ഥാനത്താണെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ​യു​.ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ത​മ്മി​ലാ​ണ് കേരളത്തിൽ മത്സരമെന്നും, യു​.ഡി.​എ​ഫ്-​ബി.​ജെ​.പി. മ​ത്സ​രം രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

അരുണാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു

$
0
0
ഇറ്റാന​ഗർ: കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിലുണ്ടായി. അധികൃതർ അറിയിച്ചത് ദേശീയപാത 33-ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായാണ്. ഇതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെടുകയും പ്രദേശത്തേക്കുള്ള റോഡ് ​ഗതാ​ഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ദിബാം​ഗ് താഴ്‌വരയില്‍ നിലവിൽ ക്ഷാമമൊന്നും ഇല്ലായെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായത് ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ ആണെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.  

മലയാളി താരം ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയ പൂർത്തിയായി

$
0
0
ന്യൂഡല്‍ഹി: മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞു. മുട്ടിന് പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ശസ്ത്രക്രിയ ഫ്രഞ്ച് ഡോക്ടര്‍ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തില്‍ ദോഹയിലായിരുന്നു. അറിയാൻ കഴിയുന്നത് അധികം വൈകാതെ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ്. തുടര്‍ന്നുള്ള ചികിത്സയും പരിശീലനവും ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശങ്കർ കഴിഞ്ഞയാഴ്ച പാരീസ് ഒളിമ്പിക്‌സില്‍നിന്ന് പിന്മാറിയിട്ടുണ്ടായിരുന്നു. 8.37 മീറ്റര്‍ ചാടിക്കൊണ്ടാണ് കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ യോഗ്യത നേടിയത്. 

വെറും 29 രൂപയ്ക്ക് പരസ്യമില്ലാ പ്രീമിയം പ്ലാനുമായി ജിയോ

$
0
0
റിലയന്‍സ് ജിയോ സിനിമ പുതിയ സ്ട്രീമിങ് പ്ലാനുമായി രംഗത്ത്. പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകള്‍ റിലയന്‍സ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ അവതരിപ്പിച്ചു. പ്രതിമാസം 29 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനുകള്‍ ജിയോ സിനിമ അവതരിപ്പിച്ചത് നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ ഉള്‍പ്പടെ ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ്. പരസ്യങ്ങൾ ഈ പ്ലാനുകളിൽ പ്രദർഷിപ്പിക്കില്ല. സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തിലും സിനിമകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ടിവി പരിപാടികള്‍ എന്നിവയെല്ലാം ആസ്വദിക്കാനാകും. വീഡിയോകൾ 4കെ നിലവാരത്തിൽ ആസ്വദിക്കാനും, ഉള്ളടക്കം ഓഫ്‌ലൈൻ ആയി ആസ്വദിക്കാനും കഴിയും. 

സാവി ബാഴ്‌സലോണ വിടില്ല

$
0
0
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. തീരുമാനമുണ്ടായത് ബുധനാഴ്ച മാനേജ്‌മെൻറുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്. കൂടിക്കാഴ്ച ക്ലബ്ബ് പ്രസിഡൻറ് ജൊവാന്‍ ലപോാര്‍ട്ടയുടെ വീട്ടിൽ വച്ചായിരുന്നു. ക്ലബ്ബ് വൈസ് പ്രസിഡൻറ് റാഫ യുസ്‌തെ മാധ്യമങ്ങളോട് പറഞ്ഞത് സാവി അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്നാണ്. തങ്ങള്‍ യാതൊരു ചർച്ചകളും മറ്റൊരു പരിശീലകനുമായും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാവി താന്‍ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത് ഈ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് പരാജയപ്പെട്ടതിനു പിറകെയാണ്. 





Latest Images